Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Municipal Council

Kottayam

ന​ഗ​ര​സ​ഭ​യു​ടെ പു​റ​മ്പോ​ക്ക് കൈ​യേ​റി ബ​ങ്ക​ര്‍ നി​ര്‍​മി​ച്ച​താ​യി പ​രാ​തി

പാ​ലാ : വ​ലി​യ പാ​ല​ത്തി​ന് താ​ഴെ ന​ഗ​ര​സ​ഭ​യു​ടെ പു​റ​മ്പോ​ക്ക് ഭൂ​മി കൈ​യേ​റി ബ​ങ്ക​ര്‍ നി​ര്‍​മി​ച്ച​താ​യി പ​രാ​തി.

റി​വ​ര്‍​വ്യൂ റോ​ഡി​നെ​യും ആ​ശു​പ​ത്രി ജം​ഗ്ഷ​നെ​യും ത​മ്മി​ല്‍ ബ​ന്ധി​പ്പി​ക്കു​ന്ന പ്ര​ധാ​ന ബ​സ് സ്റ്റോ​പ്പു​ക​ളി​ലേ​ക്കു​ള്ള ന​ട​പ്പ് വ​ഴി കൈ​യേ​റി​യാ​ണ് കെ​ട്ടി​ടം നി​ര്‍​മി​ച്ചി​രി​ക്കു​ന്ന​ത് എ​ന്നും ന​ഗ​ര​സ​ഭ​യു​ടെ​യോ പൊ​തു​മ​രാ​മ​ത്തി​ന്‍റെ​യോ അ​നു​മ​തി​യി​ല്ലാ​തെ കൈ​യേ​റ്റ​ത്തി​ലൂ​ടെ​യാ​ണ് കെ​ട്ടി​ടം പ​ണി​തു​യ​ര്‍​ത്തി​യ​തെ​ന്നും പൊ​തു​പ്ര​വ​ര്‍​ത്ത​ക​നാ​യ അ​ജി മാ​ര്‍​ക്കോ​സ് പു​ത്ത​ന്‍​പു​ര​യ്ക്ക​ല്‍ ആ​രോ​പി​ച്ചു.

അ​ധി​കൃ​ത​ര്‍ ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ഇ​ന്ന​ലെ രാ​വി​ലെ ന​ഗ​ര​സ​ഭാ പ​ടി​ക്ക​ല്‍ ശ​വ​പ്പെ​ട്ടി​യി​ല്‍ കി​ട​ന്ന് ധ​ര്‍​ണ ന​ട​ത്തി.

ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ലേ​ക്ക് വ​രു​ന്ന​തും പോ​കു​ന്ന​തു​മാ​യ രോ​ഗി​ക​ളും ബ​ന്ധു​ക്ക​ളും സ്‌​കൂ​ള്‍ കു​ട്ടി​ക​ളും നാ​ട്ടു​കാ​രും ഉ​ള്‍​പ്പെ​ടെ നൂ​റു​ക​ണ​ക്കി​ന് ആ​ളു​ക​ള്‍ ഉ​പ​യോ​ഗി​ക്കു​ന്ന പ​ടി​യാ​ണ് കെ​ട്ടി​ടം നി​ര്‍​മി​ച്ച് ത​ട​സ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. കെ​ട്ടി​ടം പൊ​ളി​ച്ചു​മാ​റ്റി പൊ​തു​ജ​ന​ങ്ങ​ള്‍​ക്ക് സ​ഞ്ചാ​ര​യോ​ഗ്യ​മാ​ക്ക​ണ​മെ​ന്ന് അ​ജി മാ​ര്‍​ക്കോ​സ് ആ​വ​ശ്യ​പ്പെ​ട്ടു.

നോ​ട്ടീസ് കൊ​ടു​ത്തി​ട്ടു​ണ്ടെ​ന്നും മൂ​ന്ന് ത​വ​ണ നോ​ട്ടീസ് കൊ​ടു​ത്ത​തി​ന് ശേ​ഷം മാ​ത്ര​മേ പൊ​ളി​ച്ചു നീ​ക്കാ​ന്‍ സാ​ധി​ക്കൂ എ​ന്നും നി​യ​മ​പ​ര​മാ​യി മു​ന്നോ​ട്ട് പോ​കു​മെ​ന്നും ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ ദി​യാ ബി​നു പ​റ​ഞ്ഞു

District News

പ​ടി​യി​റ​ങ്ങു​മ്പോ​ള്‍ കു​ന്നം​കു​ളം ന​ഗ​ര​സ​ഭ ഭ​ര​ണ​സ​മി​തി​ക്ക് അ​ഭി​മാ​നനേ​ട്ടം

കു​ന്നം​കു​ളം : ന​ഗ​ര​സ​ഭ ഭ​ര​ണ​സ​മി​തി പ​ടി​യി​റ​ങ്ങാ​ന്‍ ദി​വ​സ​ങ്ങ​ള്‍ മാ​ത്രം ബാ​ക്കി​യി​രി​ക്കെ പ​ദ്ധ​തി നി​ർ​വ​ഹ​ണ പു​രോ​ഗ​തി​യി​ൽ സം​സ്ഥാ​ന​ത്ത് ഒ​ന്നാം സ്ഥാ​ന​ത്തെ​ത്തി അ​ഭി​മാ​ന നേ​ട്ടം കൈ​വ​രി​ച്ചു. 11.44 കോ​ടി വ​ക​യി​രു​ത്തി​യ വി​ക​സ​ന ഫ​ണ്ടി​ൽ 3.82 കോ​ടി രൂ​പ ചെ​ല​വ​ഴി​ച്ചാ​ണ് സം​സ്ഥാ​ന​ത്ത് ഒ​ന്നാ​മ​താ​യി എ​ത്തി​യ​ത്.

കു​ന്നം​കു​ളം ന​ഗ​ര​സ​ഭ 33.39 ശ​ത​മാ​നം, ര​ണ്ടാ​മ​തു​ള്ള ചേ​ർ​ത്ത​ല ന​ഗ​ര​സ​ഭ 29.18 ശ​ത​മാ​നം, മൂ​ന്നാ​മ​തു​ള്ള നി​ല​മ്പൂ​ർ ന​ഗ​ര​സ​ഭ 26 ശ​ത​മാ​നം എ​ന്നി​ങ്ങ​നെ​യാ​ണ് ചെ​ല​വ​ഴി​ച്ചി​ട്ടു​ള്ള​ത്. ജി​ല്ല​യി​ൽ കൊ​ടു​ങ്ങ​ല്ലൂ​ർ (25.86%), ചാ​വ​ക്കാ​ട് (23.99%) ന​ഗ​ര​സ​ഭ​ക​ളാ​ണ് കു​ന്നം​കു​ളം ന​ഗ​ര​സ​ഭ​യ്ക്ക് പി​റ​കി​ലു​ള്ള​ത്. മെ​യിന്‍റന​ൻ​സ് ഗ്രാൻഡ് ഇ​ന​ത്തി​ലും കു​ന്നം​കു​ളം ന​ഗ​ര​സ​ഭ ത​ന്നെ​യാ​ണ് മു​ന്നി​ലു​ള്ള​ത്.

ന​ഗ​ര​സ​ഭ ഭ​ര​ണ​സ​മി​തി ക​ഴി​ഞ്ഞ പ​ദ്ധ​തി നി​ര്‍​വ​ഹ​ണ​ത്തി​ല്‍ ഒ​ട്ടേ​റെ വി​ക​സ​ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളാ​ണ് ന​ട​ത്തി​യി​ട്ടു​ള്ള​ത്. കെ.​ആ​ര്‍. നാ​രാ​യ​ണ​ന്‍ ക​മ്മ്യൂ​ണി​റ്റി ഹാ​ളി​ലെ പ്ര​ധാ​ന​ഹാ​ള്‍ തു​റ​ന്നു​കൊ​ടു​ക്ക​ല്‍, ഏ​ക​ല​വ്യ​ന്‍ സ്മാ​ര​ക ലൈ​ബ്ര​റി​യി​ല്‍ പി.​എ​സ്.​സി പ​ഠ​ന​ത്തി​നാ​യി മു​ക​ള്‍​നി​ല നി​ര്‍​മാ​ണം, അ​ര്‍​ബ​ന്‍ എ​ഫ്എ​ച്ച്സി ഒ​ന്നാം നി​ല നി​ര്‍​മാ​ണം, അ​ങ്ക​ണ​വാ​ടി​ക​ളു​ടെ ന​വീ​ക​ര​ണം, പ​ട്ടി​ക​ജാ​തി വി​ഭാ​ഗം വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് മേ​ശ, ക​സേ​ര, പ​ഠ​നോ​പ​ക​ര​ണ വി​ത​ര​ണം, വ​യോ​ജ​ന​ങ്ങ​ള്‍​ക്ക് ക​ട്ടി​ല്‍ വി​ത​ര​ണം, ഗ​വ. ആ​യു​ര്‍​വേ​ദ ഡി​സ്പെ​ന്‍​സ​റി പു​തി​യ കെ​ട്ടി​ട നി​ര്‍​മ്മാ​ണം, മൃ​ഗ സം​ര​ക്ഷ​ണ, ക്ഷീ​ര വി​ക​സ​ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ തു​ട​ങ്ങി​യ ഒ​ട്ടേ​റെ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ന​ട​പ്പാ​ക്കാ​ന്‍ സാ​ധി​ച്ചു.

പ​ദ്ധ​തി നി​ര്‍​വ​ഹ​ണ​ത്തി​ല്‍ സം​സ്ഥാ​ന​ത്ത് ഒ​ന്നാം സ്ഥാ​ന​ത്തെ​ത്താ​ന്‍ സാ​ധി​ച്ച​ത് കൂ​ട്ടാ​യ പ​രി​ശ്ര​മ​ത്തി​ന്‍റെ ഭാ​ഗ​മാ​ണെ​ന്നു ന​ഗ​ര​സ​ഭ ചെ​യ​ര്‍​പേ​ഴ്സ​ണ്‍ സീ​ത ര​വീ​ന്ദ്ര​ന്‍ അ​റി​യി​ച്ചു.

District News

ചേ​ർ​ത്ത​ലയെ അ​തി​ദാ​രി​ദ്ര്യ​മു​ക്ത ന​ഗ​ര​സ​ഭ​യാ​യി പ്ര​ഖ്യാ​പി​ച്ചു

ചേ​ര്‍​ത്ത​ല: ചേ​ർ​ത്ത​ല ന​ഗ​ര​സ​ഭ സ​മ്പൂ​ർ​ണ അ​തി​ദാ​രി​ദ്ര്യമു​ക്ത ന​ഗ​ര​സ​ഭ​യാ​യി ന​ഗ​ര​സ​ഭാ ചെ​യ​ർ​പേ​ഴ്സ​ൺ ഷേ​ർ​ളി ഭാ​ർ​ഗ​വ​ൻ പ്ര​ഖ്യാ​പി​ച്ചു. സ​ർ​വേ​യി​ലൂ​ടെ 71 ഗു​ണ​ഭോ​ക്താ​ക്ക​ളെ​യാ​ണ് അ​തി​ദാ​രി​ദ്ര്യ വി​ഭാ​ഗ​ത്തി​ലാ​യി ക​ണ്ടെ​ത്തി​യ​ത്.


അ​തി​ൽ ഏ​ഴു​ പേ​ര്‍ മ​രി​ച്ച​തി​നാ​ല്‍ 64 പേ​രാ​യി​രു​ന്നു ഉ​ണ്ടാ​യി​രു​ന്ന​ത്. ഇ​വ​രി​ൽ അവ​ശ്യരേ​ഖ​ക​ൾ ഇ​ല്ലാ​തി​രു​ന്ന ആ​റു​ പേ​ർ​ക്ക് ആ​ധാ​ർ, റേ​ഷ​ൻ കാ​ർ​ഡ്, വോ​ട്ട​ർ ഐ​ഡി, ബാ​ങ്ക് അ​ക്കൗ​ണ്ട് രേ​ഖ​ക​ൾ ന​ൽ​കി.


ത​നി​യെ ഭ​ക്ഷ​ണമുണ്ടാ​ക്കി ക​ഴി​ക്കാ​ൻ സാ​ധി​ക്കാ​ത്ത നാ​ലു​ ഗു​ണ​ഭോ​ക്താ​ക്ക​ൾ​ക്ക് പാ​കം ചെ​യ്ത ഭ​ക്ഷ​ണം ന​ഗ​ര​സ​ഭ ഉ​റ​പ്പാ​ക്കി. ലി​സ്റ്റി​ൽ ഉ​ൾ​പ്പെ​ട്ട എ​ല്ലാ​വ​ര്‍​ക്കും മാ​സം‌തോ​റും ഭ​ക്ഷ്യക്കിറ്റു​ക​ള്‍ വി​ത​ര​ണം ചെ​യ്തു. വ​രു​മാ​നമി​ല്ലാ​തി​രു​ന്ന 20 പേ​ര്‍​ക്ക് കു​ടും​ബ​ശ്രീ​യു​ടെ ഉ​ജ്ജീ​വ​നം പ​ദ്ധ​തി​യി​ലൂ​ടെ ലോ​ട്ട​റി വി​ല്പ​ന​യും ത​യ്യ​ൽ​ മെ​ഷീ​ൻ, പ​ല​ച​ര​ക്കു​ക​ട മു​ത​ലാ​യ​വ ന​ൽ​കി വ​രു​മാ​നം വ​ർ​ധി​പ്പി​ച്ചു. അ​വ​ര്‍​ക്ക് ആ​വ​ശ്യ​മാ​യ മ​രു​ന്നു​ക​ളും ന​ല്കി.


സ്വ​ന്ത​മാ​യി സ്ഥ​ല​മി​ല്ലാ​തി​രു​ന്ന നാ​ലു​പേ​ര്‍​ക്കു സ്ഥ​ലം വാ​ങ്ങി ന​ൽ​കി. 19 പേ​ർ​ക്കു ഭ​വ​ന‌നി​ർ​മാ​ണ​ത്തി​ന് ആ​നു​കൂ​ല്യം ന​ൽ​കി. സ്വ​ന്ത​മാ​യി ഭ​വ​നം ഉ​ണ്ടാ​യി​രു​ന്ന 19 പേ​ര്‍​ക്ക് ഭ​വ​ന​പു​ന​രു​ദ്ധാ​ര​ണം പ​ദ്ധ​തി​യി​ല്‍ ഉ​ൾ​പ്പെ​ടു​ത്തി ആ​നു​കൂ​ല്യം ല​ഭ്യ​മാ​ക്കി. അ​തി​ദ​രി​ദ്ര കു​ടും​ബ​ങ്ങ​ളി​ലെ കു​ട്ടി​ക​ൾ​ക്ക് പ​ഠ​ന സാ​മ​ഗ്രി​ക​ളും ഓ​ണ​ത്തി​ന് ഓ​ണക്കോ​ടി​യും ന​ൽ​കി. എ​ല്ലാ മേ​ഖ​ല​യി​ലും അ​തി​ദ​രി​ദ്ര​രു​ടെ ആ​വ​ശ്യ​ങ്ങ​ൾ നി​റ​വേ​റ്റി​യ​തി​ലൂ​ടെ​യാ​ണ് ചേ​ര്‍​ത്ത​ല ന​ഗ​ര​സ​ഭ സ​മ്പൂ​ർ​ണ അ​തി​ദ​രി​ദ്ര മു​ക്ത ന​ഗ​ര​സ​ഭ​യാ​യി പ്ര​ഖ്യാ​പി​ക്ക​പ്പെ​ട്ട​ത്.


ച​ട​ങ്ങി​ൽ പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കാ​നാ​യി പ​രി​ശ്ര​മി​ച്ച സീ​നി​യ​ർ ഗ്രേ​ഡ് ജെ​പി​എ​ച്ച്എ​ൻ എ​സ്.​എ​സ്. സീ​ന​യെ ആ​ദ​രി​ച്ചു. വൈ​സ് ചെ​യ​ർ​മാ​ൻ ടി.​എ​സ്. അ​ജ​യ​കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സെ​ക്ര​ട്ട​റി ടി.​കെ. സു​ജി​ത് റി​പ്പോ​ർ​ട്ട്‌ അ​വ​ത​രി​പ്പി​ച്ചു.


സ്ഥി​രംസ​മി​തി അ​ധ്യ​ക്ഷ​രാ​യ ജി. ​ര​ഞ്ജി​ത്, ശോ​ഭ ജോ​ഷി, മാ​ധു​രി സാ​ബു, ഏ​ലി​കു​ട്ടി ജോ​ൺ, എ.​എ​സ്. സാ​ബു, കൗ​ൺ​സി​ല​ർ​മാ​രാ​യ പി. ഉ​ണ്ണി​കൃ​ഷ്ണ​ൻ, ഷീ​ജ സ​ന്തോ​ഷ്‌, പ്രൊ​ജ​ക്റ്റ്‌ ഓ​ഫീ​സ​ർ സ്റ്റാ​ലി​ൻ ജോ​സ് എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു.

Latest News

Corehub Up